കെ.എൻ.എം സമ്മേളനം13ന്

Monday 12 May 2025 12:02 AM IST
കെ.എൻ.എം

കുറ്റ്യാടി : കെ.എൻ.എം കുറ്റ്യാടി മണ്ഡലം സമ്മേളനം 13ന് തീക്കുനിയിൽ നടക്കും. രാവിലെ 9ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. മണ്ഡലം വൈസ് പ്രസിഡന്റ് സഈദ് തളിയിൽ അദ്ധ്യക്ഷത വഹിക്കും. ഡോ. മുനീർ മദനി, ഷമീല പുളിക്കൽ എന്നിവർ പ്രഭാഷണം നടത്തും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കെ.ജെ.യു സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വൈജ്ഞാനിക സമ്മേളനം, വനിതാസംഗമം, ലഹരിക്കെതിരെ മോബ് ഷോ എന്നിവ നടക്കും. നേതാക്കളായ അഹമ്മദ് അനസ് മൗലവി, എൻ കെ എം സക്കറിയ, സുബൈർ ഗദ്ദാഫി , ഫാറൂഖ് അഹമ്മദ് കെ പി എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ അൻവർ പൈക്കള ങ്ങാടി, ടി പര്യയി, അഹമ്മദ് ഫാറൂഖ്, കെ പി അഹമ്മദ് എന്നിവർ പങ്കെടുത്തു.