ടെക്കീസ് കലോത്സവം: ടി.സി.എസ് ചാമ്പ്യന്മാർ
Sunday 11 May 2025 9:07 PM IST
കൊച്ചി: പ്രോഗ്രസീവ് ടെക്കീസും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ടെക്കീസ് കലോത്സവം തരംഗിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി. കീ വാല്യു സോഫ്‌വെയർ സിസ്റ്റംസ് റണ്ണേഴ്‌സ് അപ്പായി. ടി.സി.എസ് 777, കീ വാല്യു 545, വിപ്രോ 400, ഇ.വൈ 350, ഐ.ബി.എം 310 എന്നിങ്ങനെയാണ് പോയിന്റുകൾ കരസ്ഥമാക്കിയത്. ഇൻഫോപാർക്ക് സ്‌ക്വയറിൽ ഒരുക്കിയിരിക്കുന്ന മെഗാ സ്റ്റേജിലായിരുന്നു അവസാന മത്സരങ്ങൾ നടന്നത്. കലാ മത്സരങ്ങൾ ഉൾപ്പെടെ നിരവധി ഇനങ്ങളിൽ വിവിധ ടെക് കമ്പനികൾ മാറ്റുരച്ചു.