അംഗത്വത്തിൽ നിന്ന് പുറത്താക്കി
Sunday 11 May 2025 9:13 PM IST
ചോറ്റാനിക്കര : കേരള നഴ്സിംഗ് കൗൺസിൽ തിരഞ്ഞെടുപ്പിൽ സംഘടനയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരായി മത്സരിക്കുന്ന അനീസ എസ്. എ. , സുദീപ് എം.വി. , പ്രസന്ന വി. നായർ എന്നിവരെ സംഘടനയുടെ ദേശീയ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ(ടി.എൻ.എ.ഐ) കേരള ഘടകം അറിയിച്ചു. ഇവർ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായും ടി.എൻ.എ.ഐ യുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിക്കുന്നതായും ലഭിച്ച പരാതിയെ തുടർന്ന് ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ ലഭിച്ച വിശദീകരണം തൃപ്തികരമല്ലാത്തതോടെയാണ് നടപടി. ഇവർ മത്സരിക്കുന്നതിനെതിരെ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.