ബഡ്സ് സ്കൂൾ പത്താം വാർഷികം
Sunday 11 May 2025 9:17 PM IST
ചോറ്റാനിക്കര :ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ബഡ്സ് സ്കൂളിന്റെ പത്താം വാർഷികം സമുചിതമായി ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജയശ്രീ പത്മാകരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കമ്മറ്റി ബിനു പുത്തേത്ത് മ്യാലിൽ, ജലജ മണിയപ്പൻ, എം.എം.ബഷീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അസീന ഷാമൽ, സുനിത സണ്ണി, ജെസി ജോയി, ജയന്തി റാവു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ മോഹനൻ എന്നിവർ സംസാരിച്ചു. തുടർന്ന് പൂത്തോട്ട ഗ്രാമഫോൺ അവതരിപ്പിച്ച കരോക്കേ ഗാനമേള, സമ്മാനദാനം എന്നിവയും നടന്നു.