സി.പി.ഐ സമ്മേളനം
Monday 12 May 2025 12:21 AM IST
കൊയിലാണ്ടി: ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സി.പി.ഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ പി. വസന്തം പറഞ്ഞു. സി.പി.ഐ കൊയിലാണ്ടി മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇ.കെ അജിത്ത്, അഡ്വ സുനിൽ മോഹൻ, കെ. ശശിധരൻ, എൻ. ശ്രീധരൻ, കെ.എസ്. രമേശ് ചന്ദ്ര, ബി. ദർശിത് , ചൈത്ര വിജയൻ എന്നിവർ പങ്കെടുത്തു. കെ.കെ ബാലൻ, ആർ ശശി, ആർ സത്യൻ, പി.കെ കണ്ണൻ, കെ.ടി കല്യാണി, കെ ചിന്നൻ,വിജയഭാരതി, എൻ.വി.എം സത്യൻ പ്രസംഗിച്ചു. സി.പി നാരായണൻ പതാക ഉയർത്തി.