പി.കെ.എസ് സമ്മേളനം

Monday 12 May 2025 12:28 AM IST
പട്ടികജാതി ക്ഷേമസമിതി മണാശ്ശേരി ലോക്കൽ സമ്മേളനം ഷാജി തച്ചയിൽ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: നഗരസഭ പരിധിയിൽ പൊതുശ്മശാനം ആരംഭിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) മണാശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. 44 പട്ടികജാതി ഉന്നതികളും വലിയ ജനസംഖ്യയുമുള്ള മുക്കം നഗരസഭയിൽ പൊതുശ്മശാനമില്ലാത്തത് വലിയ ദുരിതത്തിനിടയാക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ഷാജി തച്ചയിൽ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് പി.ടി. ബാബു, ഏരിയ സെക്രട്ടറി സി.എൻ. വിശ്വൻ ,എൻ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പി മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. പി.രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ടി. സന്തോഷ് കുമാർ (പ്രസിഡന്റ്), കെ.പി. ബിന്ദു (സെക്രട്ടറി), പി.മോഹൻദാസ് (ട്രഷറർ).