കലാ പരിശീലന കേന്ദ്രം

Monday 12 May 2025 12:14 AM IST

കോന്നി: സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി സ്മാരകമായി സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്തുകൾ വഴി നടപ്പിലാക്കുന്ന കലാ പരിശീലന കേന്ദ്രങ്ങളുടെ കലഞ്ഞൂർ പഞ്ചായത്ത് സെന്റർ മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. പരിശീലകരായ എസ്.മിഥുൻ, ആരതി വിജയൻ എന്നിവർ പ്രസംഗിച്ചു. കേരള നടനം, ചെണ്ട എന്നിവയിൽ രണ്ടുവർഷം നീളുന്ന പരിശീലനം പഞ്ചായത്തു പരിധിയിലെ പഠിതാക്കൾക്ക് സൗജന്യമായിരിക്കും.