മധുരം വിതരണം ചെയ്തു

Monday 12 May 2025 12:16 AM IST

കോന്നി : കെ.പി.സി.സി - യു.ഡി.എഫ് നേതൃത്വം ചുമതല ഏറ്റെടുക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ദീനാമ്മ റോയി, റോജി ഏബ്രഹാം, ഐവാൻ വകയാർ, രാജീവ് മള്ളൂർ, തോമസ് കാലായിൽ, സി.കെ.ലാലു, സൗദാ റഹിം, നിഷ അനീഷ്, സലാം കോന്നി, പ്രകാശ് പേരങ്ങാട്ട്, ജസ്റ്റിൻ തരകൻ, പി.വി ജോസഫ്, രഞ്ചു.ആർ, സിന്ധു സന്തോഷ്, ശോഭ മുരളി, ലിസി സാം, ജോമോൻ ചെങ്ങറ, എം.കെ.കൃഷ്ണൻകുട്ടി, മോഹനൻ കാലായിൽ, ജി.സണ്ണിക്കുട്ടി, അബ്ദുൾ അസീസ്, അരുൺ മോഹൻ, ഡെയ്സി, ജഗറുദ്ദീൻ, ജോളി തോമസ്, റോബിൻ ചെങ്ങറ, ഷിബു അക്ബർ, സാബു മഞ്ഞക്കടമ്പൻ എന്നിവർ പ്രസംഗിച്ചു.