മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് വില വർദ്ധിക്കും
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ വില രണ്ട് ഘട്ടങ്ങളിലായി വർദ്ധിപ്പിക്കും. ആദ്യഘട്ടം 2025 ജൂൺ ഒന്ന് മുതലും രണ്ടാംഘട്ടം സെപ്തംബർ ഒന്നിനും പ്രാബല്യത്തിൽ വരും.
വാഹന ഘടകങ്ങളുടെയും ഉത്പന്നങ്ങളുടെയും ചെലവിനെ ബാധിക്കുന്ന തരത്തിൽ കഴിഞ്ഞ ജനുവരി മുതൽ വിദേശ വിനിമയ നിരക്കിലുണ്ടായ വർദ്ധനയാണ് വില പരിഷ്‌കരിക്കാൻ കാരണമെന്ന് മെഴ്സിഡസ് വൃത്തങ്ങൾ പറഞ്ഞു. പ്രവർത്തന ചെലവുകളിലെ ആഘാതം നികത്തുന്നതിനും ബിസിനസ് സുസ്ഥിരത നിലനിറുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജൂൺ ഒന്നു മുതൽ എക്സ് ഷോറൂം വിലകൾ:
മോഡൽ, നിലവിലെ വില, പുതിയ വില, മാറ്റം ക്രമത്തിൽ
സി 200, 59.4 ലക്ഷം, 60.3 ലക്ഷം 0.9 ലക്ഷം
ജി.എൽ.സി 300 4മാറ്റിക് 76.8 ലക്ഷം, 78.3 ലക്ഷം 1.5 ലക്ഷം
ഇ 200 79.5 ലക്ഷം 81.5 ലക്ഷം 2.0 ലക്ഷം
ജി.എ.ൽഇ 300ഡി 4മാറ്റിക് എഎംജി ലൈൻ 99.0 ലക്ഷം 101.5 ലക്ഷം 2.5 ലക്ഷം
ഇ.ക്യൂ.എസ് എസ്.യു.വി 450 4മാറ്റിക് 128.0 ലക്ഷം 131.0 ലക്ഷം 3.0 ലക്ഷം
ജി.എൽ.എസ് 450 4മാറ്റിക് 133.9 ലക്ഷം 137.0 ലക്ഷം 3.1 ലക്ഷം
മേബാച്ച് എസ് 680 347.8 ലക്ഷം 360.0 ലക്ഷം 12.2 ലക്ഷം.
സുസ്ഥിരമായ ബിസിനസിനായി വിദേശ വിനിമയനിരക്കിലെ ചാഞ്ചാട്ടം മൂലമുണ്ടായ പ്രവർത്തന ചെലവുകളിലെ തുടർച്ചയായ വർദ്ധനവിന്റെ ബാദ്ധ്യത ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് ആലോചിക്കുന്നത്
സന്തോഷ് അയ്യർ
മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ
മെഴ്‌സിഡസ്‌ബെൻസ് ഇന്ത്യ