ജി. വിശ്വനാഥന് ആർ.ഐ.ടി ഡോക്ടറേറ്റ്

Monday 12 May 2025 12:45 AM IST

ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ സ്ഥാപക ചാൻസലർ ജി. വിശ്വനാഥനെ ന്യൂയോർക്കിലെ റോചെസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (ആർ.ഐ.ടി) ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇന്ത്യയിൽ സയൻസ്, സാങ്കേതികവിദ്യ, മാനേജ്‌മെന്റ്, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് ആദരം. യു.എസിൽ നിന്ന് വിശ്വനാഥന് ലഭിക്കുന്ന മൂന്നാമത്തെ ഓണററി ഡോക്ടറേറ്റാണിത്. ആർ.ഐ.ടി പ്രസിഡന്റ് ഡോ. ഡേവിഡ് സി. മൻസൺ, സീനിയർ വൈസ് പ്രസിഡന്റ് ഡോ. പ്രഭു ഡേവിഡ്, വി.ഐ.ടി വൈസ് പ്രസിഡന്റുമാരായ ശങ്കർ വിശ്വനാഥൻ, വൈസ് ചാൻസലർ ഡോ. കാഞ്ചന ഭാസ്‌കരൻ, ഡയറക്ടർ (ഇന്റർനാഷണൽ റിലേഷൻ) ഡോ. ആർ. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.