ഹേസൽവുഡ് കളിച്ചേക്കില്ല

Sunday 11 May 2025 11:34 PM IST

ബെംഗളുരു : ഐ.പി.എൽ മത്സരങ്ങൾ ഈ ആഴ്ച പുനരാരംഭിക്കാനിരിക്കേ ഇനിയുള്ള മത്സരങ്ങളിൽ ആർ.സി.ബിയുടെ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് കളിക്കുന്നകാര്യം സംശയത്തിൽ. തോളിന് പരിക്കേറ്റ ഹേസൽവുഡ് നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്ക് ഭേദമാകാതെ ഹേസൽവുഡ് തിരിച്ചെത്തില്ലെന്നാണ് ടീം വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം ഇന്ത്യൻ സൈനികർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ ഹേസൽവുഡ് ഇട്ട പോസ്റ്റ് വൈറലായിരുന്നു.