കാലവർഷം 27ന് എത്തിയേക്കും

Monday 12 May 2025 12:00 AM IST

തിരുവനന്തപുരം: കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) 27ഓടെ കേരള തീരത്ത് എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത് നാലു ദിവസം വൈകാനോ നാലു ദിവസം നേരത്തെയാകാനോ സാദ്ധ്യത. സാധാരണ ജൂൺ ഒന്നിനാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം മേയ് 30ന് തുടങ്ങിയിരുന്നു.

കാലവർഷം നാളെ തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ എത്തിയേക്കും. തുടർന്നുള്ള 4,5 ദിവസങ്ങളിൽ തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയുടെ ചില ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മദ്ധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിക്കും.

കാലവർഷത്തുടക്കം

കഴിഞ്ഞ 5 വർഷം

വർഷം ------ കേരളം--------- ആൻഡമാൻ

2024 ---------- മേയ് 30 --------- മേയ് 19

2023---------- ജൂൺ 8 --------- മേയ് 19

2022----------- മേയ് 29---------- മേയ് 16

2021---------- ജൂൺ 03 --------- മേയ് 21

2020---------- ജൂൺ 01---------- മേയ് 17