ദീപികയ്ക്ക് ലോകകപ്പ് വെങ്കലം

Sunday 11 May 2025 11:41 PM IST

ഷാംഗ്ഹായ് : ഇന്ത്യൻ വനിതാ താരം ദീപിക കുമാരിക്കും യുവ പുരുഷ താരം പാർത്ഥ് സലൂങ്കയ്ക്കും ഷാംഗ്ഹായ്‌യിൽ നടക്കുന്ന ലോകകപ്പ് ആർച്ചറിയിൽ വെങ്കലം.വ്യക്തിഗത റിക്കർവ് ഇനത്തിൽ ദീപിക വെങ്കലത്തിനായുള്ള മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വർണമെഡലിസ്റ്റ് കാംഗ് ചേയുംഗിനെ 7-3നാണ് ദീപിക തോൽപ്പിച്ചത്. റിക്കർവ് ഇനത്തിലെ ഇന്ത്യയുടെ ഈവർഷത്തെ ആദ്യ ലോകകപ്പ് മെഡലും ദീപികയുടെ കരിയറിലെ 12-ാമത്തെ മെഡലുമാണിത്. ഫ്രാൻസിന്റെ ഒളിമ്പിക് മെഡലിസ്റ്റ് ബാപ്റ്റിസ്റ്റ് അഡിസിനെ തോൽപ്പിച്ചാണ് പാർത്ഥ് കരിയറിലെ ആദ്യ ലോകകപ്പ് മെഡൽ നേടിയത്.