നിയോജകമണ്ഡലം സമ്മേളനം
Monday 12 May 2025 12:51 AM IST
ചെങ്ങന്നൂർ : സംസ്ഥാനത്തെ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യുസി ജില്ലാ സെക്രട്ടറിയും ആശാ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.ഷിബുരാജൻ ആവശ്യപ്പെട്ടു. ക്ഷീരകർഷ കോൺഗ്രസ് ഐ.എൻ.ടി.യുസി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആയാപറമ്പ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തണ്ടളത്ത് മുരളി, അഡ്വ എൻ.നാഗേഷ്കുമാർ, പ്രവീൺ എൻ പ്രഭ, ആർ. ജയകൃഷ്ണൻ, അജയൻ കാരക്കാട്, ജോൺ ഫിലിപ്പ് എന്നിവർപ്രസംഗിച്ചു.