പന്മന പഞ്ചായത്തിനെതിരെ സമര പരമ്പരയുമായി സി.പി.എം

Monday 12 May 2025 12:11 AM IST
ഫോട്ടോ: കല്ലൂർ വടക്ക് സ്ഥാപിച്ച കുഴൽ കിണർ പ്രവർത്തനക്ഷമമാക്കുക എന്നആവിശ്യമുയർത്തി നടത്തിയ ധർണ്ണ സമരം സി.പി.ഐ.എം വടക്കുംതല ലോക്കൽ കമ്മറ്റി സെക്രട്ടറി അഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്യുന്നു

ചവറ: പന്മന ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ സി.പി.എം വടക്കുംതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരമ്പര നടത്തി. കുറ്റാമുക്ക് പുതിയ വീട്ടിൽ മുക്ക് മഠത്തിൽ മുക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന കൂട്ടധർണ രാജീവ്‌ ചന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ സി.പി.എം ഏരിയ കമ്മിറ്റിയംഗം വിജയൻ നായർ ഉദ്ഘാടനം ചെയ്തു. കളീലിൽ കോട്ടറോഡിന്റെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് നടന്ന ധർണ സമരം ഷറഫിന്റെ അദ്ധ്യക്ഷതയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു. കല്ലൂർ വടക്ക് വശം സ്ഥാപിച്ച കുഴൽ കിണർ പ്രവർത്തനക്ഷമമാക്കുക എന്ന ആവശ്യമുയർത്തി നടത്തിയ ധർണ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ അഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ജെ.അനിൽ കുഴൽ കിണറിൽ റീത്ത് സമർപ്പിച്ചു. വിവിധ സമരകേന്ദ്രങ്ങളിൽ കെ.എ. നിയാസ്, എസ്.സന്തോഷ്‌, അഡ്വ.അനീഷ്, ഷഹീർ,അമീർ,രാധാകൃഷ്ണൻ, രാജീവ് കുഞ്ഞുമണി എന്നിവർ സംസാരിച്ചു.