കലാമണ്ഡലം രവികുമാറിന് കഥകളി പുരസ്കാരം

Monday 12 May 2025 12:12 AM IST

കരുനാഗപ്പള്ളി: മഞ്ജുതര കഥകളിസഭയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ ഹരിപ്പാട് രാമകൃഷ്ണപിള്ള സ്മാരക കഥകളി പുരസ്കാരത്തിന് പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം രവികുമാർ അർഹനായി. കലാമണ്ഡലം ബാലകൃഷ്ണൻ, ഐക്കര ഗോപാലകൃഷ്ണൻ, വേണു വന്മേലി എന്നിവരടങ്ങിയ അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 10,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് പാവുമ്പ കാളീക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിവസമായ 13ന് വൈകിട്ട് 6ന് മഞ്ജുതര കഥകളിസഭയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി.അനന്തകൃഷ്ണൻ സമ്മാനിക്കും. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡും ഒന്നാം സമ്മാനവും കരസ്ഥമാക്കിയ പ്രതിഭകളെയും ധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അശ്വതിയെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് മേജർസെറ്റ് കഥകളി 'ലവണാസുരവധം" അരങ്ങേറും.