കിണറിലെ വെള്ളം സൗജന്യമായി പരിശോധിക്കാൻ കോട്ടക്കുന്ന്

Monday 12 May 2025 12:12 AM IST

മലപ്പുറം: വീട്ടിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം അറിയുന്നതിനും സൗജന്യമായി ജല പരിശോധന നടത്തുന്നതിനും അവസരമൊരുക്കുകയാണ് കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ജലവിഭവ വകുപ്പിന്റെ സ്റ്റാൾ. പരിശോധനയ്ക്ക് ആവശ്യമായ വെള്ളവുമായി സ്റ്റാളിൽ എത്തിയാൽ ഉടൻതന്നെ ഇവിടെ ക്രമീകരിച്ചിട്ടുള്ള സംവിധാനത്തിലൂടെ ജലത്തിന്റെ ഗുണനിലവാരം മനസ്സിലാക്കാൻ സാധിക്കും. പുറമെ സ്വകാര്യ ലാബുകളിൽ ചെയ്യുമ്പോൾ 800 രൂപക്ക് രൂപക്ക് മുകളിൽ രൂപക്ക് മുകളിൽ ചിലവ് വരുന്ന പരിശോധനകളാണ് ഇവിടെ സൗജന്യമായി നൽകുന്നത്. ഇവയോടൊപ്പം വകുപ്പിന്റെ പ്രവർത്തനങ്ങളും കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തങ്ങളും വിശദമായി അറിയാനും സ്റ്റാളിൽ അവസരമുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട ശുദ്ധജല വിതരണ പദ്ധതികളുടെ മിനിയേച്ചർ മോഡലുകളുമുണ്ട്.