കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഏരിയ വേണം
Monday 12 May 2025 12:13 AM IST
കരുനാഗപ്പള്ളി : റെയിൽവേ സ്റ്റേഷന് കിഴക്ക് 3-ാം ഫ്ലാറ്റ്ഫോമിനോടും ചേർന്ന് വാഹന പാർക്കിംഗ് ആരംഭിച്ചാൽ സ്റ്റേഷന് പടിഞ്ഞാറേ വശത്തെ തിരക്ക് കുറക്കാനാവുമെന്ന് റെയിൽവേ ആക്ഷൻകൗൺസിൽ. ഓട്ടോ റിക്ഷാ പാർക്കിംഗ് ഭാഗികമായി ആരംഭിച്ചെങ്കിലും യാത്രക്കാരുടെ തിക്കും തിരക്കും ഗതാഗതം ദുസഹമാക്കുന്നു. പുതിയ പാർക്കിംഗ് ഏരിയ ഇനിയും വിപുലീകരിച്ചിട്ടില്ല. റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന്റെ അനാസ്ഥയും കോൺട്രാക്ടേസിന്റെ മെല്ലെപ്പോക്കും യാത്രക്കാർക്ക് പ്രയാസമാകുന്നു. റെയിൽവേ അധികാരികൾ അനാസ്ഥ വെടിഞ്ഞുവികസന പ്രവർത്തനം ത്വരിതപെടുത്തണമെന്ന് നിരവധി കാലമായി റെയിൽവേ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു വരികയാണ്. എം.പിയും എം.എൽ.എയും വേണ്ട നിർദേശങ്ങൾ റെയിൽവേ അധികാരികൾക്ക് കൈമാറണമെന്ന് റെയിൽവേ ആക്ഷൻകൗൺസിൽ ആവശ്യപ്പെട്ടു.