കെ.പി.എ കൊല്ലം സിറ്റി സൗഹൃദ ഫുട്ബാൾ മത്സരം

Monday 12 May 2025 12:15 AM IST

കൊല്ലം: കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കൺവെൻഷനോടനുബന്ധിച്ച് ഒരുമിച്ചു പോരാടാം ലഹരിക്കെതിരെ എന്ന സന്ദേശം ഉയർത്തി പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, ജയിൽ വകുപ്പ്, യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചവറ എന്നീ ടീമുകളെ പങ്കെടുപ്പിച്ച് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു.

ചവറ ചുങ്കത്തിൽ അരീന ടർഫിൽ നടന്ന മത്സരം ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന, എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ നൗഷാദ്, ചവറ ഐ.എസ്.എച്ച്.ഒ ഷാജഹാൻ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സജുകുമാർ, കെ.പി.എ ജില്ലാ സെക്രട്ടറി വിമൽകുമാർ, കെ.പി.എ ജില്ലാ പ്രസിഡന്റ് വിജയൻ, ജില്ലാ ട്രഷറർ കൃഷ്ണകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ആർ.രതീഷ്, ബിനൂപ്, അപ്പു, സംഘാടകസമിതി ചെയർമാൻ അരുൺദേവ്, കൺവീനർ സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. ഫൈനലിൽ ഫയർ ഫോഴ്സ് ടീമിനെ പരാജയപ്പെടുത്തി പൊലീസ് ടീം ജേതാക്കളായി.