ആശാ വർക്കർ സമരത്തിന് യു.ഡി.എഫ് പിന്തുണ

Monday 12 May 2025 12:37 AM IST

പുനലൂർ: ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരത്തിന് കരവാളൂർ യു.ഡി. എഫ് കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. 232 രൂപ എന്ന ദിവസക്കൂലി കുറഞ്ഞത് 700 രൂപ ആക്കണമെന്ന ന്യായമായ ആവശ്യം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കരവാളൂർ ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർമാർക്ക് പഞ്ചായത്ത്‌ തനത് ഫണ്ടിൽ നിന്ന് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം നൽകാൻ തീരുമാനിച്ച കരവാളൂർ ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിക്ക് കരവാളൂർ മണ്ഡലം കമ്മിറ്റി യു.ഡി.എഫ് ചെയർമാൻ ഷിബു കെ. ബെഞ്ചമിൻ അഭിനന്ദനം അറിയിച്ചു.