മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ
Monday 12 May 2025 1:02 AM IST
തൃശൂർ : യുദ്ധഭീതിയും ആശങ്കകളും മറികടന്ന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് റെയിൽവേ മന്ത്രാലയം ട്രെയിൻ അനുവദിച്ചത്. ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ധർ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലെത്തിയ വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദില്ലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് യാത്രാസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഇവർക്കായി നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചെന്ന് സുരേഷ് ഗോപി അറിയിച്ചു.