സി.പി.ഐ സമ്മേളനങ്ങളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി 

Monday 12 May 2025 2:35 AM IST

തിരുവനന്തപുരം: പാർട്ടി സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന കൗൺസിൽ വരുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയതായി സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. അതിർത്തിയിലെ ഗുരുതര സാഹചര്യങ്ങളിൽ മാറ്റം വന്നതിനാലാണിത്. ലോക്കൽ, മണ്ഡലം, ജില്ലാ സമ്മേളനങ്ങൾ മുൻ തീരുമാനപ്രകാരം തന്നെ നടത്തണമെന്നും സെക്രട്ടറി നിർദ്ദേശിച്ചു.