കണ്ണന്റെ വിയോഗം നഷ്ടം : സണ്ണിജോസഫ് എം.എൽ.എ
Monday 12 May 2025 2:39 AM IST
തിരുവനന്തപുരം: പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി.കണ്ണന്റെ അപ്രതീക്ഷിത വിയോഗം കോൺഗ്രസിന് തീരാനഷ്ടമാണെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. സൗമ്യമായ പെരുമാറ്റം കൊണ്ടും ചിട്ടയായ സംഘടനാ പ്രവർത്തനം കൊണ്ടും പൊതുസ്വീകാര്യനായിരുന്നു കണ്ണൻ. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.