മന്ത്രി പി. രാജീവിന്റെ അദാലത്ത് ഇന്ന് മുതൽ
ആദ്യ അദാലത്ത് ഉദ്ഘാടനം ധനമന്ത്രി
കളമശ്ശേരി: മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യവസായ മന്ത്രി പി. രാജീവ് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തായ പബ്ളിക് സ്‌ക്വയർ ഇന്ന് ആരംഭിക്കും. കളമശ്ശേരി നഗരസഭാതല അദാലത്ത് ഇന്ന് രാവിലെ 9ന് ഞാലകം കൺവെൻഷൻ സെന്ററിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ സമർപ്പിച്ച പരാതികൾക്കാണ് അദാലത്തിൽ പരിഹാരം കാണുക. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
പദ്ധതി നിർദ്ദേശങ്ങളും കേൾക്കും
150 ഓളം പരാതികളാണ് ലഭിച്ചത്. അദാലത്ത് വേദിയിൽ ലഭിക്കുന്ന പരാതികളും പരിഗണിക്കും. ജനങ്ങളുടെ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനൊപ്പം വികസന പദ്ധതി നിർദ്ദേശങ്ങളും കേൾക്കുന്നതിനാണ് പബ്‌ളിക് സ്‌ക്വയർ സംഘടിപ്പിക്കുന്നതെന്ന് പി. രാജീവ് പറഞ്ഞു.
മറ്റ് അദാലത്തുകൾ
കുന്നുകര 17ന് രാവിലെ 9ന് കുന്നുകര അഹന ഓഡിറ്റോറിയം
ആലങ്ങാട് 19ന് രാവിലെ 9ന് കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്‌കൂൾ
കടുങ്ങല്ലൂർ 22ന് ഉച്ചക്ക് 2ന് കടുങ്ങല്ലൂർ കമ്മ്യൂണിറ്റി ഹാൾ
കരുമാല്ലൂർ 24ന് രാവിലെ 9ന് എൻ.എസ്.എസ്. ഓഡിറ്റോറിയം തട്ടാംപടി
ഏലൂർ 24ന് ഉച്ചക്കുശേഷം 2.30ന് പാതാളം മുനിസിപ്പൽ ടൗൺ ഹാൾ.