'പെൻഷൻ മുടക്കം കൂടാതെ നൽകണം'
Tuesday 13 May 2025 1:36 AM IST
അങ്കമാലി : കെ.എസ്.ആർ.ടി.സി. പെൻഷൻ ജീവനക്കാരുടെ പ്രതിമാസ പെൻഷൻ മുടക്കം കൂടാതെ നൽകണമെന്ന് അങ്കമാലി കെ.എസ്.ആർ.ടി.സി. പെൻഷണേഴ്സ് കൂട്ടായ്മ ആവശ്യപ്പെട്ടു. അങ്കമാലി വ്യാപാരഭവനിൽ നടന്ന യോഗത്തിൽ റിട്ട. സൂപ്രണ്ട് പി.കെ. വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. റിട്ട. ഡി.ടി. ഒ. മദന മോഹനൻ ഉദ്ഘാടനം ചെയ്തു. ജി. തുളസീധരൻ, സജീവ് മേനോൻ, ടി.വി.തമ്പി, വില്യം പ്ലാസിഡ്, റിട്ട. സ്റ്റേഷൻ മാസ്റ്റർ എസ്. ഹംസ എന്നിവർ സംസാരിച്ചു. യോഗത്തിൽ മുതിർന്ന അംഗങ്ങളെയും ചലച്ചിത്ര താരം തോമസ് പുളിയൻതുരുത്തിനെയും ആദരിച്ചു.