സെവൻസ് ഫുട്ബാൾ

Monday 12 May 2025 6:13 PM IST

കൊച്ചി: വല്ലാർപാടം ഭാവന സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്‌ബാൾ മേള വല്ലാർപാടം ബസിലിക്ക മൈതാനിയിൽ ബസിലിക്ക സഹവികാരി ഫാ. ജിബു തൈത്തറ ഉദ്ഘാടനം ചെയ്തു. 16 പ്രമുഖ ടീമുകൾ പങ്കെടുക്കും. ബസിലിക്ക റെക്ടറും വികാരിയുമായ ഫാ. ജെറോം ചമ്മിണിക്കോടത്ത്, മുളവുകാട് സബ് ഇൻസ്‌പെക്ടർ തോമസ് കെ.എക്‌സ്., ജോൺ പി. ആർ., പീറ്റർ കൊറയ, നിക്കോളാസ് ഡിക്കോത്ത്, ജെയ്‌സൺ, ബോബി സാന്റസ്, ജോസഫ് സാബി, ടിവിൻ കെ. വർഗീസ് എന്നിവർ സംസാരിച്ചു. 18ന് വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തിൽ ഡോ. ആന്റണി വാലുങ്കൽ മുഖ്യാതിഥിയാകും.