സംസ്ഥാന സമ്മേളനം

Monday 12 May 2025 6:35 PM IST

കൊച്ചി: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എൽ. വിനോദ്കുമാർ അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളം അഡ്വ. എൻ.സി. സജിത്ത് ഉദ്ഘാടനം ചെയ്തു. എ.അനൂപ്, ആർ.ശ്രീജിത്ത്, കെ.എസ്. ഗിരീഷ്, ആർ. ഗിരീഷ്, സി.കെ. ജെറി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പെയിന്റിംഗ് മത്സര വിജയികൾക്ക് തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് സമ്മാനദാനം നിർവഹിച്ചു. മാതൃ ദിനത്തോടനുബന്ധിച്ച് അമ്മമാരെയും തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ വൃദ്ധ സദനത്തിന്റെ മാനേജർ ടി.ഡി. ഗോപാലകൃഷ്ണനെയും ആദരിച്ചു. ഡോ. ശാലിനിയുടെ മോട്ടിവേഷൻ ക്ലാസും ചിത്ര പ്രദർശനവും കലാപരിപാടികളും സംഘടിപ്പിച്ചു.