എഫ്.ഐ.ടി.യു സമരപ്രഖ്യാപനം
Monday 12 May 2025 6:39 PM IST
കൊച്ചി: വിവിധ ഷേമനിധി ബോർഡുകളെ സർക്കാർ തകർക്കുകയാണെന്ന് ആരോപിച്ച് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ്.ഐ.ടി.യു) സംഘടിപ്പിക്കുന്ന സമരപ്രഖ്യാപന സമ്മേളനം ഇന്ന് എറണാകുളം വഞ്ചിസ്‌ക്വയറിൽ നടക്കുമെന്ന് ഭാരാവഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് നടക്കുന്ന പരിപാടി എഫ്.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി എം. ജോസഫ് ജോൺ ഉദ്ഘാടനം ചെയ്യും. സമരപരിപാടികളുടെ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സണ്ണി തോമസ്, ഷാനവാസ് പി.ജെ, ജില്ലാ പ്രസിഡന്റ് മുസ്തഫ പള്ളുരുത്തി എന്നിവർ പങ്കെടുത്തു.