ആലപ്പി രമണന് അവാർഡ്
Monday 12 May 2025 7:06 PM IST
പറവൂർ: പറവൂർ സുകുമാരൻ മാസ്റ്റർ സ്മാരക കാഥിക സുരഭി അവാർഡ് ആലപ്പി രമണന് സമ്മാനിച്ചു. പറവൂർ സുകുമാരൻ സ്മാരക ട്രസ്റ്റും നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാലയും നന്ത്യാട്ടുകുന്നം നാടക അരങ്ങും സംയുക്തമായി സംഘടിപ്പിച്ച അവാർഡ് വിതരണ സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പ്രദീപ് തോപ്പിൽ അദ്ധ്യക്ഷനായി. എൻ.എം. പിയേഴ്സൺ,നടൻ ബിനു അടിമാലി, കൈതാരം വിനോദ്, കുമാർ, വസന്തകുമാർ സാംബശിവൻ, വിനോദ് കെടാമംഗലം, പി.കെ. രമാദേവി, ബൈജു സുകുമാരൻ, സൂരജ് സത്യൻ, വി എൻ. ഉണ്ണിരാജ് എന്നിവർസംസാരിച്ചു.