ഷൈനിംഗ് സ്റ്റാർസ് മീറ്റ്
Tuesday 13 May 2025 12:43 AM IST
മലപ്പുറം: അബാക്കസ് സംസ്ഥാന തല പരീക്ഷയിൽ മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കാൻ മലപ്പുറം മുനിസിപ്പൽ ഹാളിൽ ഷൈനിങ്ങ് സ്റ്റാർസ് മീറ്റ് സംഘടിപ്പിച്ചു. ചടങ്ങ് എം.എസ്.പി അസി. കമാൻഡന്റ് കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ബി സ്മാർട്ട് അബാക്കസ് ചെയർമാൻ നൗഷാദ് അലി കുരിക്കൾ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൾ ഹക്കീം, കുറുവ പഞ്ചായത്തംഗം ഷഹീദ , എക്‌സൈസ് മഞ്ചേരി സർക്കിൾ സി.ഐ ജിനീഷ്, തുടങ്ങിയവർ സംബന്ധിച്ചു.