നേഴ്സ്മാരെ ആദരിച്ചു
Tuesday 13 May 2025 12:48 AM IST
വണ്ടൂർ: ലോക നഴ്സസ് ദിനത്തിൽ വണ്ടൂർ പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സുമാരെ ആദരിച്ചു. ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ക്ലിനിക്ക് ചെയർമാൻ ഷരീഫ് തുറക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. സാജിദ, ഗവ. ഗേൾസ് ഹൈസ്‌ക്കൂൾ പ്രധാനാദ്ധ്യാപിക വി.എം. സത്യവതി , പാലിയേറ്റീവ് ക്ലിനിക്ക് സെക്രട്ടറി എൻ. സാദത്തലി, ട്രഷറർ എം. സുബൈർ, കമ്മിറ്റിയംഗം ഐ.വി. ഷമീർ എന്നിവർ പ്രസംഗിച്ചു. ക്ലിനിക്കിലെ നഴ്സുമാരായ യു. സതി, ടി. റസിയ, പി റഹ് മത്തുന്നീസ എന്നിവരെ ആദരിച്ചു