എ.എഫ്. ഡി.എമ്മിന് പുതിയ ഭാരവാഹികൾ
Tuesday 13 May 2025 12:49 AM IST
മലപ്പുറം : കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഒരു പരിധി വരെ തടഞ്ഞു നിറുത്താൻ ഫുട്‌ബാൾ പോലുള്ള കായികമേഖലകൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് അസോസിയേഷൻ ഫോർ ഫുട്‌ബാൾ ഡെവലപ്പ്‌മെന്റ് മലപ്പുറം ജില്ലാ വാർഷിക ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.പുതിയ ഭാരവാഹികളായി മുക്താർ വണ്ടൂർ (പ്രസിഡന്റ്), നജീബ് അരീക്കോട്, ജവാദ് മഞ്ചേരി (വൈസ് പ്രസിഡന്റുമാർ), റഷീദ് കൊണ്ടോട്ടി (ജനറൽ സെക്രട്ടറി), അബ്ദുള്ള അകമ്പാടം, അബ്ദുൾ ഖാലിഖ് പുത്തൂർ പള്ളിക്കൽ (ജോയിന്റ് സെക്രട്ടറിമാർ), ജാഫർ കാരക്കുന്ന് (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.