കുടിശിക: റേഷൻ വാതിൽപ്പടി വിതരണം നിറുത്തി കരാറുകാർ

Tuesday 13 May 2025 12:08 AM IST
കരാറുകാരുടെ സമരത്തെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

റേഷൻ വിതരണം സ്തംഭിച്ചേക്കും

കോഴിക്കോട്: ഫെബ്രുവരി മുതൽ മൂന്നു മാസത്തെ വാതിൽപ്പടി വിതരണ കുടിശിക 75 കോടിയായതോടെ റേഷൻ സാധനങ്ങളുടെ വിതരണം വാഹന കരാറുകാർ ഇന്നലെ മുതൽ നിറുത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റേഷൻ കടകൾ കാലിയാകും. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലെ ജില്ലാ സപ്ളെെ ഓഫീസർമാർ കരാറുകാരുമായി സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ല. കുടിശിക ഏതാനും ദിവസത്തിനകം നൽകുമെന്ന് ഓഫീസർമാർ പറഞ്ഞെങ്കിലും ഉറപ്പ് ലഭിച്ചില്ലെന്ന് കരാറുകാർ പറഞ്ഞു. സമരം തുടങ്ങുന്നതിന് മുമ്പേ കരാറുകാർ വാതിൽപ്പടി വിതരണം നിറുത്തിയിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട് നഗരത്തിലെ ഉൾപ്പെടെ റേഷൻകടകളിൽ സാധനങ്ങൾ കുറഞ്ഞിരുന്നു. സ്റ്റോക്കുള്ള സാധനങ്ങളാണ് ഇപ്പോൾ ഡീലർമാർ വിതരണം ചെയ്യുന്നത്. നാലു ദിവസത്തിനുള്ളിൽ വിതരണം പുനരാരംഭിച്ചില്ലെങ്കിൽ കാർഡുടമകൾക്ക് റേഷൻ നൽകാനാകില്ല.

മലബാറിലെ പല റേഷൻകടകളിലും സാധനങ്ങൾ കുറവാണ്. സാധനങ്ങളെത്തിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഡീലർമാർ ആവശ്യപ്പെട്ടു. കുടിശിക 100 കോടിയായതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലും കരാറുകാർ സമരം നടത്തിയിരുന്നു. തുടർന്ന് 2024 സെപ്തംബർ മുതൽ ജനുവരി വരെയുള്ള കുടിശിക നൽകി.

വാഗ്ദാനം പാലിച്ചില്ലെന്ന്

കുടിശിക തന്നാലും ഇല്ലെങ്കിലും റേഷൻ വാതിൽപ്പടി വിതരണം തങ്ങളുടെ ചുമതലയെന്ന സമീപനമാണ് സർക്കാരിൻ്റേതെന്ന് കരാറുകാർ പറഞ്ഞു. ജനുവരിയിലെ സമരത്തെ തുടർന്ന് ഇനി കുടിശിക വയ്ക്കില്ലെന്നാണ് പറഞ്ഞത്. എന്നാൽ ഫെബ്രുവരി മുതൽ വീണ്ടും കുടിശികയായി. ഓഡിറ്റിന്റെ ഭാഗമായി പിടിച്ചുവച്ച 10 ശതമാനം തുകയും 2024 ഏപ്രിൽ മുതൽ കുടിശികയാണ്.

ലോറിക്കാർക്ക് കൊടുക്കാൻ ഞങ്ങളുടെ പക്കൽ പണമില്ല. സർക്കാർ പ്രശ്നം പരിഹരിക്കണം.

ഫഹദ് ബിൻ ഇസ്മയിൽ സംസ്ഥാന ജന. സെക്രട്ടറികേരള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ

റേ​ഷ​ൻ​ ​വാ​തി​ൽ​പ്പ​ടി​ ​വി​ത​ര​ണം​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്

കു​ടി​ശ്ശി​ക​ ​കി​ട്ടാ​ത്ത​ ​സാ​ഹ​ച​ര്യം​ ​പ​റ​ഞ്ഞ് ​വാ​ഹ​ന​ ​ക​രാ​റു​കാ​ർ​ ​അ​ടി​ക്ക​ടി​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​തി​നാ​ൽ​ ​റേ​ഷ​ൻ​ ​വാ​തി​ൽ​പ്പ​ടി​ ​വി​ത​ര​ണം​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ​കോ​ഴി​ക്കോ​ട് ​ഡി​സ്ട്രി​ക്‌​ട് ​ഹെ​ഡ്‌​ലോ​ഡ് ​വ​ർ​ക്കേ​ഴ്സ​‌് ​യൂ​ണി​യ​ൻ​ ​(​സി.​ഐ.​ടി.​യു​)​ ​ജി​ല്ലാ​ക്ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​മ​രം​മൂ​ലം​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​സ്‌​തം​ഭി​ക്കു​ക​യാ​ണ്.​ ​ക​രാ​റു​കാ​രു​ടെ​ ​നി​ര​ന്ത​ര​ ​സ​മ​രം​ ​ചു​മ​ട്ട് ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​ബാ​ധി​ക്കു​ന്നു.​ ​ഒ​രു​ ​മാ​സം​ ​കൊ​ണ്ട് ​ചെ​യ്‌​തു​തീ​ർ​ക്കേ​ണ്ട​ ​ജോ​ലി​ ​സ​മ​രം​ ​പി​ൻ​വ​ലി​ക്കു​മ്പോ​ൾ​ ​ഒ​രാ​ഴ്‌​ച​ ​കൊ​ണ്ട് ​ചെ​യ്യേ​ണ്ടി​വ​രു​ന്നു.​ ​ക്ഷേ​മ​ ​ബോ​ർ​ഡി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ഹാ​ജ​ർ​ ​കു​റ​യു​ക​യും​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​കി​ട്ടാ​താ​കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ക​യ​റ്റി​റ​ക്കു​കൂ​ലി​ ​ര​ണ്ട് ​വ​ർ​ഷം​ ​മു​മ്പ് 15​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​അം​ഗീ​ക​രി​ക്കാ​ത്ത​ ​ചി​ല​ ​ക​രാ​റു​കാ​ർ​ ​കോ​ട​തി​യി​ൽ​ ​പോ​യ​തി​നെ​ ​തു​ട​ർ​ന്ന് ​വ​ർ​ദ്ധി​പ്പി​ച്ച​ ​കൂ​ലി​ ​കി​ട്ടു​ന്നി​ല്ല.​ ​റേ​ഷ​ൻ​ ​സ്‌​തം​ഭി​പ്പി​ക്കു​ന്ന​ ​ക​രാ​റു​കാ​രു​ടെ​ ​സ​മ​ര​ത്തെ​ ​സ​ർ​ക്കാ​ർ​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണ​ണ​മെ​ന്നും​ ​സെ​ക്ര​ട്ട​റി​ ​ടി.​ ​നാ​സ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.