രണ്ടാഴ്ചയ്ക്കിടെ 321 പേർക്ക് ഡെങ്കിപ്പനി

Tuesday 13 May 2025 4:24 AM IST

തൃശൂർ : വേനൽ മഴയെ തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 321ആയി. 1300 പേർ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. രണ്ടും തിരുവനന്തപുരത്താണ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ എലിപ്പനി മൂലവും രണ്ട് പേർ മരിച്ചു. സാധാരണ മഴക്കാലത്താണ് ഡെങ്കിക്കൊതുകുകൾ പെരുകുന്നതും രോഗം പടരുന്നതും. ഇപ്രാവശ്യം കഴിഞ്ഞവേനലിനേക്കാൾ മൂന്നിരട്ടി ഡെങ്കിപ്പനിയാണ് റിപ്പോർട്ട് ചെയ്തത്. ഫ്‌ളാറ്റിലും വീടുകളിലും അകത്തുള്ള ചെടിച്ചട്ടികളിലെ വെള്ളത്തിൽ കൊതുക് പെരുകുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

കാലവർഷമാരംഭിക്കുന്നതോടെ രോഗം വ്യാപകമാവാൻ സാദ്ധ്യതയുണ്ട്. മഴക്കാലപൂർവ ശുചീകരണം ഉൾപ്പെടെ കൃത്യമായി നടന്നില്ലെങ്കിൽ ഡെങ്കിക്ക് പുറമേ എലിപ്പനിയും വ്യാപിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ 900ൽ ഏറെ പേർക്കാണ് ചിക്കൻപോക്‌സ് പിടിപെട്ടത്. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ് ചിക്കൻപോക്‌സ് കൂടുതൽ.

കൂടുതൽ രോഗികൾ

കോഴിക്കോട്ട്

(രണ്ടാഴ്ചയിലെ ഡെങ്കിപ്പനി കണക്ക്)

കോഴിക്കോട് ............................48

പാലക്കാട്.................................. 40
കണ്ണൂർ........................................ 38

കൊല്ലം........................................ 37

എറണാകുളം ..........................33

തിരുവനന്തപുരം.................. 32
പത്തനംതിട്ട............................. 28
തൃശൂർ........................................ 27
മലപ്പുറം ......................................18
കാസർകോട് ...........................10

കോട്ടയം....................................... 5
ആലപ്പുഴ...................................... 3

ഇടുക്കി......................................... 2

വയനാട്...................................... 0
ആകെ...................................... 321