വർണ്ണക്കൂടാരം ഏകദിന ക്യാമ്പ്
വടകര: പാലയാട് ദേശീയവായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണക്കൂടാരം ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഷിബിൻ നയിച്ച അഭിനയക്കളരിയോടെ ക്യാമ്പിന് തുടക്കം ആവേശമായി. ' ഗണിതത്തിൻ്റെ മധുരം' അശോകൻ അവതരിപ്പിച്ചു. രാവിലെ 9.30 ന് തുടങ്ങിവൈകുന്നേരം 6 മണിക്ക് അവസാനിച്ചു. വാർഡ് മെമ്പർ ടി.പി.ശോഭന ഉദ്ഘാടനം ചെയ്തു. ഇ. നാരായണൻ അദ്ധ്യക്ഷനായി. കെ.കെ. രാജേഷ്, ടി.സി സജീവൻ, കെ.കെ. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. ശശിധരൻ കെ.കെ, സി.കെ. ഗിരീഷ്, സജി പി.കെ, ലിഷ പി.കെ, ദേവി കെ.എൻ, ഭവ്യ ഷാജി, ഹരിഷ്ണ എന്നിവർ നേതൃത്വം നൽകി.