നഴ്സുമാരുടെ സേവനം അഭിവാജ്യം: ഗോകുലം ഗോപാലൻ
വെഞ്ഞാറമൂട്: നഴ്സുമാരുടെ സേവനം ആരോഗ്യ മേഖലയിൽ അഭിവാജ്യ ഘടകമാണെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.നഴ്സസ് ദിനത്തിന്റെ ഭാഗമായി ശ്രീഗോകുലം നഴ്സിംഗ് ഡിപ്പാർട്ട്മെന്റും, ശ്രീഗോകുലം ഹോസ്പിറ്റലും, ശ്രീഗോകുലം നഴ്സിംഗ് കോളേജും സംയുക്തമായി നടത്തിയ ചടങ്ങിലാണ് ചെയർമാൻ ഗോകുലം ഗോപാലൻ
ഇത് പറഞ്ഞത്. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ലക്ചർ തിയേറ്ററിൽ നടന്ന നഴ്സസ് ദിനാചരണ പരിപാടി ശ്രീഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ. കെ.കെ.മനോജൻ ഉദ്ഘാടനം ചെയ്തു. ശ്രീഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിംഗ് ഡയറക്ടർ ഡോ. ഷീജ ജി.മനോജൻ മുഖ്യാതിഥിയായി. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ. പി.ചന്ദ്രമോഹൻ, കോളേജ് പ്രിൻസിപ്പൽ ഡോ. നന്ദിനി, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ പ്രൊഫ. മീര കെ.പിള്ള, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണ, ചീഫ് നഴ്സിംഗ് ഓഫീസർ കേണൽ ടി.പി.ബേബി, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫ. സുലജ എന്നിവർ സംസാരിച്ചു.നഴ്സസ് ദിനത്തോടനുബന്ധിച്ച് അനുബന്ധിച്ച് കായിക, സാംസ്കാരിക പരിപാടികൾ നടത്തി. നഴ്സിംഗ് മേഖലയിൽ പ്രവർത്തിച്ചവരെ ആദരിച്ചു.