ലഹരി വിരുദ്ധ സ്നേഹ സന്ദേശ യാത്ര
Tuesday 13 May 2025 12:50 AM IST
കോഴിക്കോട്: നല്ല കേരളം പദ്ധതിക്ക് കീഴിൽ ലഹരിയില്ലാ നാട് ശാന്തിയുള്ള വീട് സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ സമിതി ഹെൽപ്പിംഗ് ഹാന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്നേഹസന്ദേശ യാത്രക്ക് തുടക്കം. കോഴിക്കോട് പയ്യാനക്കൽ ബസാറിൽ ജില്ലാ പ്രസിഡന്റ് എം.ടി. അബ്ദുൽ ഗഫൂർ യാത്ര ഉദ്ഘാടനം ചെയ്തു. ടി.പി. അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. ടി.പി. ഹുസൈൻ കോയ ഇഫ്ത്തിക്കർ പയ്യാനക്കൽ, പി. അബ്ദുൽ മജീദ് പുത്തൂർ, ബി.വി. മെഹബൂബ് പ്രസംഗിച്ചു. 26 വരെ സന്ദേശ യാത്ര നടക്കും. മുന്നൂറോളം കേന്ദ്രങ്ങളിൽ സന്ദേശ യാത്ര പര്യടനം നടത്തുന്നുണ്ട്.