യാത്രയയപ്പ്
Tuesday 13 May 2025 12:34 AM IST
മണ്ണാർക്കാട്: ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തച്ചനാട്ടുകര പഞ്ചായത്തുകളിലെ വിരമിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് ബ്ലോക്ക് പഞ്ചായത്ത് യാത്രയയപ്പ് നൽകി. റൂറൽ ബാങ്ക് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ അദ്ധ്യക്ഷനായി. ശിശു വികസന പദ്ധതി ഓഫിസർ ഖൈറുന്നീസ മുഖ്യപ്രഭാഷണം നടത്തി. പി.വി.കുര്യൻ, പടുവിൽ കുഞ്ഞിമുഹമ്മദ്, വി.അബ്ദുൾ സലീം, സാമൂഹ്യ നീതി അസി.മുൻ ഡയറക്ടർ സുജ, ശിശു വികസന പദ്ധതി റിട്ട. ഓഫീസർമാരായ ഗീത, ഹാജറബീവി, സൂപ്പർവൈസർമാരായ അനിത, ഉഷ കുമാരി, സരിത എന്നിവർ സംസാരിച്ചു.