അതിഥി അദ്ധ്യാപക ഒഴിവ്
Tuesday 13 May 2025 12:35 AM IST
ചിറ്റൂർ: ഗവ.കോളേജ് ചിറ്റൂരിൽ 2025-26 അദ്ധ്യയന വർഷത്തിൽ സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. തൃശൂർ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത നെറ്റ്/ജെ.ആർ.എഫ്/പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. മേയ് മാസം 30 ന് രാവിലെ 9.30 ന് അറബിക് വിഷയത്തിനും ഉച്ചക്ക് 2 മണിക്ക് സംസ്കൃതത്തിനും അഭിമുഖം നടക്കുന്നതായിരിക്കും. വിവരങ്ങൾക്ക് 04923 222347.