നഴ്സുമാർക്ക് ആദരം

Tuesday 13 May 2025 12:36 AM IST
നഴ്സുമാരെ ആദരിക്കൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് സുനിത രാജൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിൻ്റെ ഭാഗമായി കാരശ്ശേരി പഞ്ചായത്ത് നഴ്‌സുമാരെ ആദരിച്ചു. കാരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്സുമാരായ സുബൈദ കലയത്ത്, അമ്പിളി ബൈജു,ആശ്വാസ് പാലിയേറ്റീവ് നഴ്‌സുമാരായ മുനീറ, റസീന എന്നിവരെയാണ് ആദരിച്ചത്. സ്മൈൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. സത്യൻ മണ്ടയിൽ, കെ.കൃഷ്ണദാസ്, ജി. അബ്ദുൽ അക്ബർ, നടുക്കണ്ടി അബുബക്കർ, പി.പി ഉമ്മർ, എൽ.കെ മുഹമ്മദ്, ഷാനിബ , കെ.കെ റഷീദ എന്നിവർ പ്രസംഗിച്ചു.