ക്ലോക്ക് ടവർ ഉദ്ഘാടനം ചെയ്തു
Tuesday 13 May 2025 12:39 AM IST
കോഴിക്കോട് : ചെലവൂർ ജി.എൽ.പി സ്കൂൾ ക്ലോക്ക് ടവർ മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ വൈദ്യുതി അലങ്കാരത്തോടുകൂടി സ്ഥാപിച്ച ചുറ്റുമതിലിന്റെയും ഡ്രെയിനേജിന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രിസം പദ്ധതിയിലുൾപ്പെട്ട സ്‌കൂളിൽ ക്ലോക്ക് ടവറിനൊപ്പം പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാനായി പാർക്കും തയ്യാറാക്കിയിട്ടുണ്ട്. സി.പി മുസാഫിർ അഹമ്മദ്, സി.എം ജംഷീർ,ഷിജ ഫിലിപ്പ്, കെ.പി ശിവജി ,പ്രദീപൻ, ആഷിക് ചെലവൂർ, ശശിധരൻ മാലായിൽ, ജോർജ് തോമസ്, എ.ഗിരീഷ് പ്രസംഗിച്ചു. എ.പ്രദീപ്കുമാർ, സി.എം ജംഷീർ, ആർക്കിറ്റക്ട് ഫ്രാൻസിസ് എന്നിവരെ ആദരിച്ചു.