അദ്ധ്യാപക നിയമനം

Tuesday 13 May 2025 1:39 AM IST

മൂവാറ്റുപുഴ: ശിവൻകുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള അദ്ധ്യപക തസ്തികകളിലേക്ക് (ഗസ്റ്റ്) താതികാലിക നിയമനം നടത്തുന്നതിനായുള്ള ഇന്റർവ്യൂ 15, 16 തീയതികളിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്. 15ന് രാവിലെ 10.30ന് എച്ച് .എസ്.എസ്.ടി സീനിയർ, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, ഇംഗ്ലീഷ്. 16ന് എച്ച്.എസ്.എസ്.ടി ജൂനിയർ: ജ്യോഗ്രഫി, ബോട്ടണി, സുവോളജി, ഹിന്ദി, മലയാളം, ഇക്കണോമിക്സ് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9446497494.