ഐ.പി.എൽ പുതിയ മത്സരക്രമം ഉടൻ

Monday 12 May 2025 11:00 PM IST

മുംബയ് : നിറുത്തിവച്ച ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ബി.സി.സി.ഐ. ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രാഥമിക റൗണ്ടിലെ അവശേഷിക്കുന്ന മത്സരങ്ങൾ മുഴുവൻ പൂർത്തിയാക്കി പ്ളേ ഓഫിലേക്ക് എത്തിക്കാനുള്ള ഷെഡ്യൂൾ തയ്യാറാക്കി വരികയാണെന്ന് ബി.സി.സി.ഐ അറിയിച്ചു. ടീമുകൾക്ക് കൂടുതൽ യാത്ര ഒഴിവാക്കി ചെന്നൈ,ബെംഗളുരു, ഹൈദരാബാദ് തുടങ്ങി അടുത്തടുത്തുള്ള വേദികളിൽ മത്സരങ്ങൾ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. വ്യാഴാഴ്ചയോടെ ടൂർണമെന്റ് പുനരാരംഭിച്ച് മേയ് 30ന് ഫൈനൽ നടത്താനാണ് ശ്രമമെന്ന് സൂചനയുണ്ട്.