വികസനക്കാഴ്‌ചകൾ നിറച്ച്‌  ‘എന്റെ കേരളം’ മേളക്ക്‌ സമാപനം

Tuesday 13 May 2025 12:04 AM IST
എന്റെ കേരളം

കോ​ഴി​ക്കോ​ട്:​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​നാ​ലാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​'​എ​ന്റെ​ ​കേ​ര​ളം​'​ ​പ്ര​ദ​ർ​ശ​ന​ ​വി​പ​ണ​ന​ ​മേ​ള​ക്ക് ​നി​റ​ഞ്ഞ​ ​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​സ​മാ​പ​നം.​ ​പ​ത്ത് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ന്ന​ ​മേ​ള​യി​ൽ​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ​എ​ത്തി​യ​ത്.​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 200​ഓ​ളം​ ​സ്റ്റാ​ളു​ക​ളാ​ണ് ​ഒ​രു​ക്കി​യ​ത്. സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​വി​ക​സ​ന​ ​നേ​ട്ടം​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നൊ​പ്പം​ ​സേ​വ​ന​ങ്ങ​ൾ​ ​ഉ​ട​ൻ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​സ്​​റ്റാ​ളു​ക​ളാ​യി​രു​ന്നു​ ​മേ​ള​യു​ടെ​ ​പ്ര​ധാ​ന​ ​സ​വി​ശേ​ഷ​ത.​ ​നി​ർ​മി​ത​ ​ബു​ദ്ധി,​ ​ഓ​ഗ്മെ​ന്റ​ഡ് ​റി​യാ​ലി​റ്റി​/​ ​വെ​ർ​ച്വ​ൽ​ ​റി​യാ​ലി​റ്റി,​ ​ഡ്രോ​ൺ,​ ​റോ​ബോ​ട്ടി​ക്​​സ്,​ ​ഐ.​ഒ.​ടി.​ ​തു​ട​ങ്ങി​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ന്റെ​ ​എ​ക്​​സ്പീ​രി​യ​ൻ​സ് ​സെ​ന്റ​ർ​ ​പ​വ​ലി​യ​ൻ,​ ​ഫി​റ്റ്​​ന​സ് ​സോ​ൺ,​ ​ഹെ​ൽ​ത്ത് ​സോ​ൺ,​ ​ ​വ​കു​പ്പി​ന്റെ​ ​പ​വ​ലി​യ​ൻ,​​ ​സെ​ൽ​ഫി​ ​പോ​യി​ന്റ് ​തു​ട​ങ്ങി​യ​വ​ ​മേ​ള​യു​ടെ​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. കേ​ര​ളം​ ​കൈ​വ​രി​ച്ച​ ​നേ​ട്ട​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​നം​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​ ​വി​വ​ര​​​പൊ​തു​ജ​ന​സ​മ്പ​ർ​ക്ക​ ​വ​കു​പ്പി​ന്റെ​ ​പ്ര​ദ​ർ​ശ​നം,​ ​​കാ​ർ​ഷി​ക​ ​പ്ര​ദ​ർ​ശ​ന​​​വി​പ​ണ​ന​മേ​ള,​ ​സാം​സ്​​കാ​രി​ക​​​ക​ലാ​പ​രി​പാ​ടി​ക​ൾ,​ ​മെ​ഗാ​ ​ഭ​ക്ഷ്യ​മേ​ള,​ ​കാ​യി​ക​​​വി​നോ​ദ​പ​രി​പാ​ടി​ക​ൾ,​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പ​രി​ച​യ​പ്പെ​ടു​ത്ത​ൽ,​ ​ടൂ​റി​സം​​​കാ​ര​വ​ൻ​ ​ടൂ​റി​സം​ ​പ്ര​ദ​ർ​ശ​നം,​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​പ്ര​ദ​ർ​ശ​നം,​ ​ശാ​സ്ത്ര​​​സാ​ങ്കേ​തി​ക​ ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ,​ ​കാ​യി​ക​ ​പ്ര​ദ​ർ​ശ​നം,​ ​സ്​​കൂ​ൾ​ ​മാ​ർ​ക്ക​റ്റ്,​ ​കാ​യി​ക​​​വി​നോ​ദ​ ​പ​രി​പാ​ടി​ക​ൾ,​ ​പൊ​ലീ​സ് ​ഡോ​ഗ് ​ഷോ​ ​എ​ന്നി​വ​യും​ ​മേ​ള​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്നു.​ ​എ​ന്റെ​ ​കേ​ര​ളം​ ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ​കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​കു​ടും​ബ​ശ്രീ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ ​ദേ​ശീ​യ​ ​സ​ര​സ് ​മേ​ള​ ​ഇ​ന്ന് ​സ​മാ​പി​ക്കും