മാറ്റങ്ങൾ ഇന്ത്യൻ ഓഹരി വിപണിക്ക് അനുകൂലം

Tuesday 13 May 2025 1:06 AM IST

കൊച്ചി: ആഗോള രാഷ്ട്രീയ സംഘർഷങ്ങളും യു.എസ്, ചൈന അഭിപ്രായ വ്യത്യാസങ്ങളും രാജ്യാന്തര വ്യാപാരത്തെ ബാധിക്കുന്ന നിലയിലാണ് നടപ്പുവർഷം തുടങ്ങിയത്. ഇതോടൊപ്പം വിദേശ ധന സ്ഥാനപങ്ങളുടെ നിക്ഷേപം പുറത്തേക്കൊഴുകാനും ആഭ്യന്തര നിക്ഷേപം കുറയാനും തുടങ്ങി. കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകൾ ലാഭകരമായതോടെ വിപണികളിൽ തിരിച്ചു കയറുകയാണ്. വിപണിയിലെ മാറ്റങ്ങളെ കുറിച്ച് ജെ.എം ഫിനാൻഷ്യൽ എ.എം.സിയുടെ സി.ഐ.ഒ ഒഫ് ഇക്വിറ്റി സതീഷ് രാമനാഥൻ സംസാരിക്കുന്നു.

വിദേശ നിക്ഷേപകരുടെ താത്പര്യം

അഞ്ചു മാസത്തിലധികമായി വിദേശ സ്ഥാപനങ്ങൾ നിക്ഷേപം തിരിച്ച് ഒഴുക്കുകയായിരുന്നു. 2024 നവംബറിന് ശേഷം ഇന്ത്യൻ ഓഹരികളിൽ നിന്ന് 21,611 കോടി രൂപയുടെ ഒഴുക്കുണ്ടായി. എന്നാൽകഴിഞ്ഞ മാസം വിദേശ നിക്ഷേപകർ 38,150 കോടി രൂപ ഓഹരി വിപണികളിൽ തിരിച്ചു നിക്ഷേപിച്ചതോടെ ഗുണകരമായ മാറ്റം ദൃശ്യമായി. യുഎസിൽ വിലക്കയറ്റം ക്രമത്തിലാവുകയും ആദ്യ പാദത്തിൽ ജി.ഡി.പി 0.3 ശതമാനം ഇടിഞ്ഞതും വിദേശ നിക്ഷേപകരെ പുതിയ സാദ്ധ്യതകൾ തേടാൻ നിർബന്ധിതരാക്കുന്നു. അതാണ് ഇന്ത്യൻ വിപണിക്ക് പ്രിയം വർദ്ധിപ്പിക്കുന്നത്.

ഇടത്തരം, ചെറുകിട ഓഹരികളെ ആശ്രയിക്കാമോ? ഉയർന്ന നിലയിൽ നിന്ന് കടുത്ത തിരുത്തലിനു ശേഷം ഇടത്തരം, ചെറുകിട ഓഹരികളുടെ വാല്യവേഷൻ കൂടുതൽ യുക്തിസഹമായ നിലയിലാണ്. അതിനാൽ വലിയ സാദ്ധ്യതകൾ ഈ മേഖലയിലുണ്ട്.

സ്വർണത്തിന്റെ ഭാവി വിപണിയിലെ അനിശ്ചിത്വങ്ങൾ കാരണം സമീപ മാസങ്ങളിൽ സ്വർണം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. അനിശ്ചിതത്വം അവസാനിക്കുന്നതോടെ സ്വർണ്ണത്തിന്റെ പ്രകടനം ഇപ്പോഴത്തെയത്ര മികച്ചതാകാൻ ഇടയില്ല.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക ഇക്വിറ്റി, കടപ്പത്ര, ഹൈബ്രിഡ് വിഭാഗങ്ങളിൽ കഴിഞ്ഞ മൂന്നുമാസമായി എസ്.ഐ.പി വരവ് നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. നിഷ്‌ക്രിയ ഓഹരികളിൽ ശക്തമായ പണമൊഴുക്ക് രേഖപ്പെടുത്തുമ്പോൾ സജീവ ഓഹരികളിൽ കൈമാറ്റം ഉണ്ടാകുന്നുണ്ട്. എന്നാൽ കഴിഞ്ഞ 12 മാസമായി എസ്‌.ഐ.പിയിൽ 27 ശതമാനം വളർച്ചയാണുണ്ടായത്.

(, )