ലുലു  മാംഗോ ഫെസ്റ്റിന് തുടക്കമായി

Tuesday 13 May 2025 1:07 AM IST

ലുലുവിൽ മാമ്പഴക്കാലം

കൊച്ചി: മാമ്പഴങ്ങളുടെ ഉത്സവകാലവുമായി ലുലു മാംഗോ ഫെസ്റ്റിന് തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 40 ലധികം മാമ്പഴങ്ങളുണ്ട്. മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും ഫെസ്റ്റിവലിൽ ലഭ്യമാണ്. ഇന്ത്യൻ മാമ്പഴ വൈവിദ്ധ്യങ്ങളാണ് മുഖ്യ ആകർഷണം. വിദേശ രാജ്യങ്ങളിൽ ലഭ്യമായ മാമ്പഴങ്ങളും ലഭ്യമാണ്. നടന്മാരായ റിയാസ് ഖാനും ഹേമന്ദ് മേനോനും മാഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ എന്നിവർ പങ്കെടുത്തു. മാംഗോ ഫെസ്റ്റ് 18ന് അവസാനിക്കും.