മൈജിയിൽ ഓപ്പോ ഫെസ്റ്റ് 15 വരെ
കോഴിക്കോട്: മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഓപ്പോ കേരളത്തിലെ പ്രമുഖ റീട്ടെയിലറായ മൈജിയുമായി സഹകരിച്ച് നടത്തുന്ന ഓപ്പോ ഫെസ്റ്റ് മെയ് 15 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. ഓപ്പോ ഫോണുകളിൽ സ്‌പെഷ്യൽ പ്രൈസും, സ്‌പെഷ്യൽ ബാങ്ക് ക്യാഷ്ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. പരമാവധി 5,000 രൂപ വരെയാണ് ബാങ്ക് ക്യാഷ്ബാക്ക്. തെരഞ്ഞെടുത്ത മോഡലുകൾ മൈജിയുടെ സ്‌പെഷ്യൽ, ഇഫക്‌ടീവ് വിലകളിൽ വാങ്ങാം. ഇത് കൂടാതെ മൈജിയുടെ സ്‌പെഷ്യൽ ഓഫറിലും ഓപ്പോ ഫോണുകൾ വാങ്ങാനുള്ള അവസരമുണ്ട്. 20,000 രൂപ വരെ വിലയുള്ള ഫോണുകളിൽ രണ്ട് വർഷ വാറന്റിയും 10,000 mAh പവർ ബാങ്കും ലഭിക്കുമ്പോൾ 40,000 രൂപ വരെ വിലയുള്ള ഫോണുകളിൽ ഒരു വർഷ ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാനും ബ്ലൂടൂത്ത് സ്പീക്കറും ലഭിക്കും. 40,000 രൂപക്ക് മുകളിൽ വിലയുള്ളവയിൽ 4,000 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചർ സമ്മാനമുണ്ട്.