ലഹരി വിരുദ്ധ ക്ലാസ് നടത്തി
Tuesday 13 May 2025 12:13 AM IST
റാന്നി : സെന്റ് തോമസ് കോളേജിൽ നടക്കുന്ന എൻ.സി.സി വാർഷിക ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും വിജ്‌ഞാന സംവാദ സദസ്സും നടത്തി. 13 സ്‌കൂളുകളിൽ നിന്നായി 400 കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. സമൂഹത്തിൽ ലഹരി വ്യാപനം തടയാൻ കൗമാരക്കാർക്കു വഹിക്കാനാകുന്ന പങ്ക് എന്ന വിഷയത്തിലായിരുന്നു സംവാദം. എൻ സി സി 14 ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ മയങ്ക് ഖെരെ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ്, പ്രിവന്റീവ് ഓഫീസർ ബി.ബിജു എന്നിവർ ക്ലാസെടുത്തു.