സംഘാടക സമിതി

Tuesday 13 May 2025 12:15 AM IST

തിരുവല്ല : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 19 മുതൽ 21 വരെ ഇരവിപേരൂർ വൈ.എം.സി.എ ഹാളിൽ സൗജന്യ ത്രിദിന വ്യക്തിത്വ പരിശീലന പരിപാടി നടത്തും. പരിപാടിയുടെ വിജയത്തിനായി പഞ്ചായത്ത്‌ പ്രസിഡന്റ് ശശിധരൻ പിള്ളയുടെ അദ്ധ്യക്ഷതയി​ൽ സംഘാടക സമിതി രൂപീകരിച്ചു. പ്ലസ്ടുവിന് മേൽ വിദ്യാഭ്യാസ യോഗ്യതയുള്ള 35 വയസിനു താഴെയുമുള്ള തൊഴിൽ അന്വേഷകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി ബന്ധപെടുക. ഫോൺ : 80868 66139, 88912 26251.