പള്ളിമുക്ക് മാർക്കറ്റ് നവീകരണം ... താത്കാലിക ഷെഡി​ല്ല, കച്ചവടം ​വെയി​ലത്ത്

Tuesday 13 May 2025 12:31 AM IST

കൊല്ലം: പുതി​യ മാർക്കറ്റ് പണി​യാനായി​ കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റ് പൊളിച്ചു നീക്കി നിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും കച്ചവടക്കാർക്ക് താത്കാലിക ഷെഡ് സജ്ജമാക്കാത്തത് തലവേദനയായി​. ക​ച്ച​വ​ട​ക്കാ​രും മ​ത്സ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും ദു​രി​ത​ത്തി​ലായി​ ട്ടും പ്രശ്ന പരി​ഹാരത്തി​ന് അധി​കൃതർ തയ്യാറാവുന്നി​ല്ല.

പൊ​രി​ വെ​യി​ല​ത്തി​രു​ന്നാ​ണ് നിലവിൽ ക​ച്ച​വ​ടം. പുതിയ മാർക്കറ്റിന്റെ കെട്ടിട നിർമ്മാണ ജോലികൾ പൂർത്തിയാകും വരെ മത്സ്യ കച്ചവടക്കാർക്ക് മറ്റെവിടെയെങ്കിലും സംവിധാനം ഒരുക്കുമെന്ന് കോർപ്പറേഷൻ അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെയും നടപ്പാക്കിയില്ല. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ ഇവിടെ ദിവസവും നൂറു കണക്കിനാളുകളാണ് മീൻ വാങ്ങാൻ എത്തുന്നത്.

ഗതാഗതക്കുരുക്ക്

കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യെങ്കിലും ക​ച്ച​വ​ട​ക്കാ​ർ മാ​ർ​ക്ക​റ്റി​ന്റെ ഒ​രു​ഭാ​ഗ​ത്ത് ത​ട​സമില്ലാത്ത വി​ധം ക​ച്ച​വ​ടം ന​ട​ത്തിയി​രുന്നു. എന്നാൽ അടുത്തിടെ റോ​ഡി​നോ​ട് ചേ​ർ​ന്ന് ഉ​യ​ര​ത്തി​ൽ കെ​ട്ടി​മ​റ​ച്ച​തോ​ടെ ക​ച്ച​വ​ട​ത്തി​ന്​ ഇ​ട​മി​ല്ലാ​താ​യി. ഇതോടെ റോ​ഡി​ന്റെ ഒ​രു​വ​ശ​ത്തേക്ക് മ​ത്സ്യ​ക്ക​ച്ച​വ​ടം മാറ്റി. എതിർവശത്ത് വി​ല്ലേ​ജ് ഓ​ഫീസി​ന് സമീപം ത​ട്ടു​ക​ട​ക​ളും​ മറ്റും സ​ജീ​വ​മാ​യ​തോ​ടെ റോ​ഡ് ഇടുങ്ങി. കൂടാതെ മ​ത്സ്യ​വും പ​ച്ച​ക്ക​റി​ക​ളും വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ടി റോ​ഡ​രി​കി​ൽ പാർക്ക് ചെയ്യാൻ തു​ട​ങ്ങി​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ചന്തയുള്ള സമയം ഇതുവഴിയുള്ള കാ​ൽ​ന​ട​ പോ​ലും ബുദ്ധിമുട്ടിലാണ്. സമീപത്തെ ഗവ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കും എത്താനും ബുദ്ധി​മുട്ടാണ്. അധി​കൃതർ അടി​യന്തി​രമായി​ ഇടപെടണമെന്നാണ് നാടി​ന്റെ ആവശ്യം.

പഴയ മാർക്കറ്റിനോട് ചേർന്ന് താത്കാലിക ഷെഡ് ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സമയബന്ധിതമായി ഇതിന്റെ നി‌ർമ്മാണം പൂർത്തിയാക്കും

നസീമ ഷിഹാബ് , കൗൺസിലർ, മണക്കാട് ഡിവിഷൻ